
റായ്പൂര്‍ : ഛത്തീസ്ഗഡിലെ റായ്പൂര്‍-ബലോദബസാര്‍ റോഡിലെ സാരഗാവണിന് സമീപം യാത്രക്കാരുമായി പോയ ട്രക്ക് ട്രെയിലര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. യാത്രക്കാരുമായി പോയ ട്രക്ക് ട്രെയിലര്‍ ലോറിയുമായി കൂട്ടിയിടിച്ച് 13 മരണം, മരിച്ചത് 9 സ്ത്രീകളും 4 കുട്ടികളും. 11 പേര്‍ക്ക് പരുക്ക് .
ചൗതിയ ഛട്ടിയില്‍ ഒരു പരിപാടി കഴിഞ്ഞ് ട്രക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് റായ്പൂര്‍ പൊലീസ് സൂപ്രണ്ട് ലാല്‍ ഉമ്മദ് സിംഗ് എഎന്‍ഐയോട് പറഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ റായ്പൂരിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:













