ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേലിൽ 22 പേർക്ക് പരുക്ക്

ഹൂതികൾ തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് നടത്തിൽ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ തടയാൻ സാധിച്ചില്ലെന്ന് ഇസ്രയേലി ആർമി റേഡിയോ പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് വ്യക്തമാക്കി.

അതേസമയം, ഹൂതി സർക്കാരിന് വേദനാജനകമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രയേലിനെ ദ്രോഹിക്കുന്നവർ ഏഴുമടങ്ങായി തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സും പറഞ്ഞു.

Also Read

More Stories from this section

family-dental
witywide