നെതന്യാഹുവിന് അടുത്ത വെല്ലുവിളി; ഇസ്രായേൽ ഭരണകൂടവും സൈന്യവും തമ്മിൽ ഭിന്നതയെന്ന വാർത്തകൾ, തള്ളി പ്രതിരോധ മന്ത്രി; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇസ്രായേൽ

ജറുസലേം: ഇറാനെതിരെയുള്ള പുതിയ സൈനിക ആക്രമണങ്ങളെച്ചൊല്ലി ഇസ്രായേൽ ഭരണകൂടവും സൈന്യവും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുവെന്ന വാർത്തകൾ തള്ളി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേൽ സൈന്യവും തമ്മിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്നും, ഉയർന്നുവന്ന മാധ്യമ റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതവും അസത്യവുമാണെന്നും കാറ്റ്‌സ് വ്യക്തമാക്കി.

ഇറാനെതിരായ പുതിയ നിർദ്ദേശത്തെച്ചൊല്ലി പ്രധാനമന്ത്രി നെതന്യാഹുവും സൈനിക മേധാവി ഇയാൽ സമീറും തമ്മിൽ തർക്കമുണ്ടായതായി ഇസ്രായേലിലെ ചാനൽ 12 ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവുകൾ നടപ്പിലാക്കുന്നതിന് മുൻപ് വിശദമായ ചർച്ചകളും നിയമപരമായ ഉറപ്പുകളും വേണമെന്ന് സമീർ ആവശ്യപ്പെട്ടതായും, യുദ്ധം രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആശങ്ക സൈന്യത്തിനുണ്ടെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.

എന്നാൽ ഈ വാർത്തകളെ നെതന്യാഹു പൂർണ്ണമായും തള്ളിക്കളയുകയും കേവലം ‘അസംബന്ധം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകൂടത്തിന്റെ തീരുമാനങ്ങളെ സംശയനിഴലിൽ നിർത്താനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെന്ന് കാറ്റ്‌സ് ആരോപിച്ചു. ഇസ്രായേൽ രാഷ്ട്രീയ നേതൃത്വവും സൈന്യവും പൂർണ്ണ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

More Stories from this section

family-dental
witywide