
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ കാമറില്ലോയില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനയ്ക്കിടെ ഗുരുതര പരുക്കേറ്റ കര്‍ഷകത്തൊഴിലാളി മരിച്ചു . റെയ്ഡിനിടെ ഒട്ടറെ കര്‍ഷകത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ചിലരെ കാണാതായി.
ജെയിം അലാനിസ് ഗാര്‍സിയയാണ് മരിച്ചത്. ഇയാള്‍ വെഞ്ചുറ കൗണ്ടി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴുത്തിനും തലയ്ക്കും പരുക്കേറ്റിരുന്നു. പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഗാര്‍സിയ, ഒരു കെട്ടിടത്തില്‍ നിന്ന് 30 അടി താഴേക്ക് വീഴുകയായിരുന്നു.
സംഭവം പുറത്തുവന്നതോടെ, ഗാര്‍സിയയെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പബ്ലിക് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്‌ലിന്‍ പറയുന്നത്.














