മന്ത്രിമാർക്ക് പുതിയ കാർ വരുന്നു; 24 ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ അനുമതി, ചെലവ് 9.60 കോടി

തിരുവനന്തപുരം: പുതിയ ഇന്നോവ ഹൈക്രോസ് വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി സർക്കാർ. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകൾക്കായാണ് 24 പുതിയ ഇന്നോവ ഹൈക്രോസ് വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. ഇതിനായി 9.60 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. 24 വാഹനങ്ങളിൽ 22 എണ്ണം മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായിരിക്കും നൽകുക.

അതേസമയം, ബാക്കിയുള്ള രണ്ട് വാഹനങ്ങൾ വി.ഐ.പികളുടെയും വിദേശ അതിഥികളുടെയും സന്ദർശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങൾ കാലപ്പഴക്കം കാരണം തകരാറിലായതും അറ്റകുറ്റപ്പണികൾക്കായി വലിയ തുക ചെലവാകുന്നതും കണക്കിലെടുത്താണ് പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

The Kerala government has approved the purchase of 24 new Toyota Innova Hycross vehicles at an estimated total cost of ₹9.60 crore

More Stories from this section

family-dental
witywide