
വാഷിംഗ്ടൺ: രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ ഇമിഗ്രേഷൻ അധികാരികളിൽ നിന്ന് ഒരു ഇമെയിൽ ലഭിച്ചതായി അമേരിക്കൻ ഡോക്ടർ. കണക്റ്റിക്കട്ടിലെ ക്രോംവെല്ലിൽ നിന്നുള്ള ഡോക്ടറായ ലിസ ആൻഡേഴ്സണാണ് സന്ദേശം ലഭിച്ചത്. അമേരിക്കൻ ഐക്യനാടുകൾ വിട്ടുപോകാൻ സമയമായിരിക്കുന്നു എന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ നിന്ന് തനിക്ക് ഇ – മെയിൽ വന്നതെന്ന് ഡോക്ടർ പറഞ്ഞു.
കഴിഞ്ഞ വർഷത്തെപ്പോലെ നാടുകടത്തപ്പെടുന്നവരുടെ എണ്ണം സമാനമായി തുടരുന്നതിനാൽ, സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടുപോകാൻ ഇമിഗ്രേഷൻ അധികാരികൾ പൗരത്വം ഇല്ലാത്തവരെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ 58 കാരിയായ ആൻഡേഴ്സൺ പെൻസിൽവാനിയയിലാണ് ജനിച്ചത്. അവർ ഒരു യുഎസ് പൗരയാണ്. രാജ്യത്ത് തുടരാൻ നിയമപരമായ അനുമതിയില്ലാത്ത വ്യക്തികൾക്കാണ് വകുപ്പ് ഈ അറിയിപ്പുകൾ നൽകുന്നതെന്ന് ഒരു മുതിർന്ന ഡിഎച്ച്എസ് ഉദ്യോഗസ്ഥൻ എൻബിസി ന്യൂസിനോട് പറഞ്ഞു.