ഏപ്രില്‍ 20 നിര്‍ണായകം? ട്രംപ് പട്ടാള നിയമ മാതൃകയിലുള്ള ഉത്തരവ് നടപ്പിലാക്കുമോ ?

വാഷിംഗ്ടണ്‍ ഡിസി: ജനുവരി 20-ന് യുഎസ് പ്രസിഡന്റായി അധികാരമേറ്റപ്പോള്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ച ആദ്യത്തെ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒന്നായിരുന്നു അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍-മെക്‌സിക്കോയില്‍ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കുക എന്നത്.

‘1807-ലെ കലാപ നിയമം പ്രകാരം, എക്‌സിക്യൂട്ടീവ് ഉത്തരവ് ഒപ്പിട്ട് തൊണ്ണൂറ് ദിവസങ്ങള്‍ക്കു ശേഷം, അതായത് ഏപ്രില്‍ 20ന് ശേഷം മേഖലയില്‍ സൈന്യത്തെ വിന്യസിക്കാം. ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം പ്രതിരോധ സെക്രട്ടറിയും ആഭ്യന്തര സുരക്ഷാ സെക്രട്ടറിയും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ തെക്കന്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങളെക്കുറിച്ചും 1807-ലെ കലാപ നിയമം നടപ്പിലാക്കണോ വേണ്ടയോ എന്നതുള്‍പ്പെടെ തെക്കന്‍ അതിര്‍ത്തിയുടെ പൂര്‍ണ്ണമായ പ്രവര്‍ത്തന നിയന്ത്രണം നേടുന്നതിന് ആവശ്യമായേക്കാവുന്ന അധിക നടപടികളെക്കുറിച്ചുള്ള ഒരു സംയുക്ത റിപ്പോര്‍ട്ട് പ്രസിഡന്റിന് സമര്‍പ്പിക്കണം.

മാത്രമല്ല, 1807ലെ യുഎസ് കലാപ നിയമം അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍, നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎസ് പ്രസിഡന്റിന് സൈന്യത്തെയും യുഎസ് നാഷണല്‍ ഗാര്‍ഡിനെയും മേഖലയില്‍ വിന്യസിക്കാന്‍ അനുമതി നല്‍കാം. പൗരന്മാര്‍ നടത്തുന്നതുള്‍പ്പെടെയുള്ള ഏതൊരു കലാപത്തെയും, പ്രക്ഷോഭത്തെയും, പൂര്‍ണ്ണമായും അടിച്ചമര്‍ത്താന്‍ സൈന്യത്തിന് ഈ നിയമത്തിലൂടെ പ്രസിഡന്റ് അധികാരം നല്‍കുകയും ചെയ്യുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ യുഎസ് സൈനികരെ എപ്പോള്‍, എവിടെ വിന്യസിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരവും ഇത് യുഎസ് സായുധ സേനയുടെ കമാന്‍ഡറും ചീഫുമായ യുഎസ് പ്രസിഡന്റിന് നല്‍കുന്നു.

പട്ടാള നിയമം തന്നെയോ കലാപ നിയമം?

കലാപ നിയമം ഒരു പട്ടാള നിയമത്തില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. ഒരു പട്ടാള നിയമം ഭരണകൂടത്തിന്റെയും സംസ്ഥാന കാര്യങ്ങളുടെയും പൂര്‍ണ്ണ നിയന്ത്രണം ഒരു സൈനിക ജനറലിന്, അതായത് പ്രതിരോധ സ്റ്റാഫ് മേധാവിക്കോ സൈനിക മേധാവിക്കോ ആയിരിക്കും ആയിരിക്കും. എന്നാല്‍, കലാപ നിയമം സംസ്ഥാനത്തിന്റെയും ഭരണത്തിന്റെയും അധികാരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിലാണുള്ളത്. അദ്ദേഹം നിയമവും ക്രമസമാധാനവും നടപ്പിലാക്കാന്‍ സൈനിക അധികാരങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ് പ്രത്യേകത.

യുഎസില്‍ ഇതിനെതിരെ വ്യാപക ആശങ്കയുണ്ട്. 150 വര്‍ഷത്തിലേറെയായി നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടില്ല. ഇത് അപകടകരമാണെന്നും ആരോപണമുണ്ട്. ജനുവരി 20 ലെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന 90 ദിവസത്തെ കാലാവധി ഏപ്രില്‍ 20നാണ് അവസാനിക്കുക. 1807ലെ കലാപ നിയമം നടപ്പാക്കുന്നതിലൂടെ സൈന്യത്തെ യുഎസിനകത്ത് വിന്യസിക്കുമെന്നാണ് ആശങ്കയുടെ ആക്കം കൂട്ടുന്നത്.

1807ലെ പട്ടാള നിയമം കാലഹരണപ്പെട്ടതാണെന്നും അപകടകരമാംവിധം അവ്യക്തമാണെന്നും അടിയന്തരമായി പരിഷ്‌കരണം ആവശ്യമാണെന്നും നിയമ വിദഗ്ധര്‍ വളരെക്കാലമായി വാദിച്ചുവരുന്നുണ്ട്.

More Stories from this section

family-dental
witywide