
കോഴിക്കോട്: ജൂബിലിവർഷം ആഘോഷിക്കുന്നവേളയിൽ ഓശാനത്തലേന്നുണ്ടായ അതിരൂപതാ പ്രഖ്യാപനം കോഴിക്കോട് രൂപതയ്ക്ക് ഈസ്റ്റർസമ്മാനമായി. പ്രവർത്തനത്തിന്റെ 102 വർഷം പൂർത്തിയാക്കിയ കോഴിക്കോട് രൂപത മലബാറിന്റെ മാതൃരൂപതയാണ്. വിസ്മയങ്ങളൊരുക്കുന്ന ദൈവം നൽകിയ സമ്മാനമായാണ് പുതിയസ്ഥാനലബ്ധിയെ കാണുന്നത്. ദൈവം നൽകിയ സമ്മാനമാണിത്. അനേകരുടെ പ്രാർഥനയും സ്നേഹവും എനിക്കുകിട്ടുന്നു. ജാതി-മത-വർണ-വർഗ-ലിംഗ ഭേദമെന്യേ ആരെയും മാറ്റിനിർത്താതെയുള്ള പ്രവർത്തനമായിരിക്കും അതിരൂപതാധ്യക്ഷനെന്നനിലയിൽ സ്വീകരിക്കുക. ആർച്ച് ബിഷപ്പ് പറഞ്ഞു.
വിസ്മയങ്ങളൊരുക്കുന്ന ദൈവം നൽകിയ സമ്മാനമായാണ് പുതിയസ്ഥാനലബ്ധിയെ കാണുന്നതെന്ന് ആർച്ച് ബിഷപ്പ് ചക്കാലക്കൽ പറഞ്ഞു.
അധികം പുകഴ്ത്തി ഭരണകർത്താക്കളുൾപ്പെടെയുള്ളവരെ ചീത്തയാക്കരുതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. “എല്ലാവരും ഭരണത്തിലിരിക്കുന്നവരെ ഒത്തിരി പുകഴ്ത്തും. അതിന്റെ ഫലമായി അവർ ഒന്നും ചെയ്യാതെ വരും.
ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം. വിമർശിക്കാതിരിക്കുമ്പോൾ കാര്യങ്ങൾ അവർ അറിയില്ല. അധികാരത്തിലിരിക്കുന്നവർ പല കാര്യങ്ങളും അറിയാതെ പോകും”. അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങൾ അറിയിക്കേണ്ട കടമ ജനങ്ങൾക്കാണെന്നും വിമർശനത്തിന് ആരും അതീതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Archdiocese’s announcement is an Easter gift to the Kozhikode Diocese













