അതിര്‍ത്തിയില്‍ സംഘര്‍ഷം : കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കുമായി കണ്‍ട്രോള്‍ റൂം തുറന്ന് കേരളം, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : ഇന്ത്യാ – പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ, അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു. സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് ഇതെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. മാത്രമല്ല, അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കാനും നിര്‍ദേശമുണ്ട്.

കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാന്‍ :
സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600.
ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in.

നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ നല്‍കാം)

Also Read

More Stories from this section

family-dental
witywide