യുഎസിൽ പഠിക്കുന്ന ബ്രിട്ടിഷ് വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു

യുഎസിൽ പഠിക്കുന്ന ബ്രിട്ടിഷ് വിദ്യാർത്ഥിനി എലിസബത്ത് തമിലോർ ഒഡുൻസിയെ (23) കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നഴ്സിങ് വിദ്യാർഥിനിയാണ്. ബിരുദം നേടാൻ ദിവസങ്ങൾക്ക് മുമ്പ് ടെക്‌സാസിലെ ഹൂസ്റ്റണിലെ ഒരു അപ്പാർട്ട്മെന്റിൽ കുത്തേറ്റ നിലയിൽ അവരെ കണ്ടെത്തുകയായിരുന്നു. ഏപ്രിൽ 26നായിരുന്നു സംഭവം. ഫോൺകോൾ കിട്ടിയതിനെ തുടർന്ന് പൊലീസ് അവർ താമസിച്ചിരുന്ന അപ്പാർട്മൻ്റിൽ എത്തുമ്പോൾ, ഒഡുൻസി അവരുടെ അടുക്കളയിൽ നിരവധി പരുക്കുകളോടെ കിടക്കുകയായിരുന്നു.

അവർക്ക് ഒന്നിലധികം കുത്തേറ്റതായി പൊലീസ് പറഞ്ഞു. മറ്റൊരു മുറിയിൽ കുത്തേറ്റ മുറിവുകളോടെ ഒരാളെ കണ്ടെത്തി, അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മിസ് ഒഡുൻസിക്ക് ടാമിഡോളേഴ്‌സ് എന്ന ടിക് ടോക്ക് അക്കൗണ്ട് ഉണ്ടായിരുന്നു, അവിടെ അവർ യുഎസിൽ താമസിക്കുന്ന ബ്രിട്ടീഷുകാരി എന്ന നിലയിലുള്ള അനുഭവങ്ങളെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. ഏതാണ്ട് 30000 ഫോളോവേഴ്സ് ഉണ്ടായിരുന്നു.

British student studying in the US stabbed to death

More Stories from this section

family-dental
witywide