അമേരിക്കൻ ഷട്ട്ഡൗണിനിടെ നിർണായക നീക്കം; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാലിഫോർണിയ നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ഗവർണർ ന്യൂസോം

കാലിഫോർണിയ: ഫെഡറൽ ഗവൺമെന്‍റ് അടച്ചുപൂട്ടലിനെത്തുടർന്ന് ഭക്ഷ്യ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ, ഫുഡ് ബാങ്കുകളെ പിന്തുണയ്ക്കുന്നതിനായി തന്‍റെ അധികാരത്തിന് കീഴിലുള്ള കാലിഫോർണിയ നാഷണൽ ഗാർഡിനെ മാനുഷിക ദൗത്യത്തിന് വിന്യസിക്കുമെന്ന് ഗവർണർ ഗാവിൻ ന്യൂസോമിന്റെ ഓഫീസ് പ്രഖ്യാപിച്ചു. “കാലിഫോർണിയ നാഷണൽ ഗാർഡ് നിയമ നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കില്ല,” ഗവർണറുടെ ഓഫീസ് പ്രത്യേകം വ്യക്തമാക്കി.

“ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് തങ്ങളുടെ കുടുംബങ്ങളെ പോറ്റാൻ ഭക്ഷ്യാനുകൂല്യങ്ങൾ ആവശ്യമാണ്. എന്നാൽ വാഷിംഗ്ടണിലെ റിപ്പബ്ലിക്കൻമാർ കാലതാമസം വരുത്തുന്ന ഈ സാഹചര്യത്തിൽ, ആ കുറവ് നികത്താൻ കാലിഫോർണിയ വീണ്ടും മുന്നോട്ട് വരികയാണ്. ഫുഡ് ബാങ്കുകൾക്കായി സംസ്ഥാന ഫണ്ടുകൾ ഞാൻ വേഗത്തിൽ അനുവദിച്ചു. കൂടാതെ, കാലിഫോർണിയ നാഷണൽ ഗാർഡിനും കാലിഫോർണിയ വളണ്ടിയർമാർക്കും ഈ ഭക്ഷണം കുടുംബങ്ങളിലേക്ക് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” ന്യൂസോം പറഞ്ഞു. അതിനിടെ, പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ലോസ് ഏഞ്ചൽസിലേക്ക് നാഷണൽ ഗാർഡ് സൈന്യത്തെ വിന്യസിച്ചതുമായി ബന്ധപ്പെട്ട വാദങ്ങൾ ഇന്ന് രാവിലെ പാസഡെനയിലെ 9-ാമത് യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് പരിഗണിക്കും.

More Stories from this section

family-dental
witywide