സിബിഎസ് നെറ്റ്വര്‍ക്കിനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പിലേക്ക് ; പാരമൗണ്ട് ഗ്ലോബല്‍ 16 മില്യന്‍ ഡോളറിലധികം ട്രംപിന് നല്‍കും

വാഷിങ്ടന്‍ : തിരഞ്ഞെടുപ്പ് തനിക്കെതിരെ ഇടപെടല്‍ നടത്തിയെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സിബിഎസ് നെറ്റ്വര്‍ക്കിനെതിരെ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പിലേക്ക്. ഇതുസംബന്ധിച്ച് പാരമൗണ്ട് ഗ്ലോബലും സിബിഎസും ധാരണയായി. 16 മില്യന്‍ ഡോളറിലധികം വരുന്ന തുക ട്രംപിന് നല്‍കിയാണ് കേസ് അവസാനിപ്പിക്കുന്നത്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ഇപ്പോള്‍ ഇരു പാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. അതേസമയം കേസിന്റെ വിശദാംശങ്ങളോ ഒത്തുതീര്‍പ്പ് വൃവസ്ഥകളോ സംബന്ധിച്ച് ഓദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും, രാഷ്ട്രീയ നേതാക്കളും മാധ്യമ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഈ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് ഉയരുന്നുണ്ട്.

More Stories from this section

family-dental
witywide