മാഡിസൺ സ്ക്വയർ ഗാർഡൻ സാക്ഷിയാകുന്നു; ടെയ്‌ലർ സ്വിഫ്റ്റ്-ട്രാവിസ് കെൽസി വിവാഹാഘോഷം ഈ വാരാന്ത്യത്തിൽ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള സംഗീത-കായിക ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ സെലിബ്രിറ്റി വിവാഹം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും തമ്മിലുള്ള വിവാഹാഘോഷങ്ങൾക്ക് ഈ അവധിക്കാല വാരാന്ത്യത്തിൽ ന്യൂയോർക്ക് സിറ്റി വേദിയാകും. ന്യൂയോർക്കിലെ പ്രശസ്തമായ ‘മാഡിസൺ സ്ക്വയർ ഗാർഡൻ’ (ദി ഗാർഡൻ) ആണ് ഈ വമ്പൻ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ആഘോഷങ്ങളുടെ ഭാഗമായുള്ള റിഹേഴ്സൽ ഡിന്നർ വ്യാഴാഴ്ച വൈകുന്നേരവും, പ്രധാന വിവാഹാഘോഷങ്ങൾ വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെയുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

പങ്കെടുക്കാൻ ആയിരത്തോളം അതിഥികൾ

വ്യാഴാഴ്ച മാഡിസൺ സ്ക്വയർ ഗാർഡനിലെ ‘ഇൻഫോസിസ് തിയേറ്ററി’ൽ നടക്കുന്ന റിഹേഴ്സൽ ഡിന്നറിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ നൂറോളം പേർ പങ്കെടുകുമെന്നാണ് വിവരം. തുടർന്ന് വെള്ളിയാഴ്ച നടക്കുന്ന പ്രധാന ചടങ്ങിൽ ആയിരത്തോളം അതിഥികൾ പങ്കെടുക്കും. ഈ ആഘോഷങ്ങൾ ശനിയാഴ്ച പുലർച്ചെ 4 മണി വരെ നീണ്ടുനിന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവാഹത്തിനായി സ്വിഫ്റ്റ് ഈ കൂറ്റൻ കൺസേർട്ട് ഹാൾ പൂർണ്ണമായും വാടകയ്‌ക്കെടുത്തതോടെയാണ് ദിവസങ്ങളായി പ്രചരിച്ചിരുന്ന ഊഹാപോഹങ്ങൾക്ക് സ്ഥിരീകരണമുണ്ടായത്.

കാവലായി വൻ സുരക്ഷാ സന്നാഹം

ജൂലൈ 4-ലെ യു.എസ് സ്വാതന്ത്ര്യദിന വാരാന്ത്യമായതിനാൽ ന്യൂയോർക്ക് നഗരത്തിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെൻ്റിന് മറ്റ് സുരക്ഷാ ചുമതലകൾ ഉള്ളതിനാൽ, വിവാഹവേദിക്ക് ചുറ്റുമുള്ള സുരക്ഷയ്ക്കായി സംഘാടകർ വൻതോതിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനായി ജൂലൈ 2 മുതൽ 4 വരെ പ്രത്യേക റോഡ് പെർമിറ്റുകളും സ്വിഫ്റ്റിൻ്റെ ടീം സ്വന്തമാക്കിയിട്ടുണ്ട്.

മാഡിസൺ സ്ക്വയർ ഗാർഡൻ പോലെയുള്ള ഒരു അടഞ്ഞ വേദി അതിഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എളുപ്പമാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എങ്കിലും, താരങ്ങളെ കാണാൻ തടിച്ചുകൂടുന്ന ആരാധകരെയും മാധ്യമപ്രവർത്തകരെയും നിയന്ത്രിക്കാൻ പൊലീസിൻ്റെ സഹായം വേണ്ടിവരും.

വിവാഹാഘോഷങ്ങൾക്ക് മുന്നോടിയായി മാഡിസൺ സ്ക്വയർ ഗാർഡന് പുറത്ത് വൻതോതിലുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വലിയ ട്രക്കുകളിൽ സ്റ്റേജ് സാമഗ്രികളും ലൈറ്റുകളും മറ്റ് അത്യാധുനിക ഉപകരണങ്ങളും വേദിയിലേക്ക് എത്തിക്കുന്നുണ്ട്. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഈ ഉപകരണങ്ങളിൽ പലതിലും “ഗാർഡൻ പാർട്ടി” അഥവാ “GP” എന്ന ലേബലുകൾ പതിപ്പിച്ചിട്ടുള്ളത് ആരാധകരിൽ ആവേശം കൂട്ടിയിട്ടുണ്ട്.

Madison Square Garden is witnessing; Taylor Swift-Travis Kelsey wedding celebration this weekend

More Stories from this section

family-dental
witywide