എലിവേറ്ററില്‍ കുടുങ്ങിയ ഗുരുതരാവസ്ഥയിലുള്ള രോഗിയെ സഹായിച്ച മലയാളി നഴ്‌സിന് അംഗീകാരം

ന്യൂയോര്‍ക്ക് : എലിവേറ്ററില്‍ കുടുങ്ങി പോയ വെന്റിലേറ്റര്‍ രോഗിയെ സഹായിച്ച സിസ്റ്റര്‍ ഐമി വര്‍ഗീസിന് അംഗീകാരമായി ഡെയ്‌സി അവാര്‍ഡ്. ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂര്‍ സ്വദേശി സിസ്റ്റര്‍ ഐമി വര്‍ഗീസിനാണു അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ 6 വര്‍ഷമായി ന്യൂയോര്‍ക് സിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയക് ഐ സി യു വില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ് ഐമി വര്‍ഗീസ്. 6 ലക്ഷത്തോളം നോമിനേഷനുകളില്‍ നിന്നും 55,000 പേര്‍ക്കാണ് ഇതുവരെ ഡെയ്‌സി അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

രോഗികളില്‍ നിന്നും, രോഗികളുടെ കുടുംബങ്ങളില്‍ നിന്നും, സഹ പ്രവര്‍ത്തകരില്‍ നിന്നും നോമിനേഷനുകള്‍ ശേഖരിച്ച് നഴ്‌സുമാരെ ആദരിക്കുന്നതിനുള്ള ഒരു അംഗീകാര പരിപാടിയാണ് ഡെയ്‌സി അവാര്‍ഡ്. നഴ്സുമാര്‍ നല്‍കുന്ന പരിചരണത്തിനും ദയയ്ക്കും നന്ദി പറയാനുള്ള ഒരു മാര്‍ഗമാണിത്.

മുഖത്തല വാറഴികത്ത് കുടുംബാഗം ബ്രദര്‍ ജെയ്‌സണ്‍ ജോര്‍ജാണ് ഭര്‍ത്താവ്.
തബീഥാ, തലീഥാ എന്നിവര്‍ മക്കളാണ്.

More Stories from this section

family-dental
witywide