യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്‌നുമായി ഇടപെടുന്നതിനേക്കാള്‍ എളുപ്പമാണ്റഷ്യയുമായെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഉക്രെയ്നുമായി ഇടപെടുന്നതിനേക്കാള്‍ എളുപ്പമാണ് റഷ്യയുമായി ഇടപെടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പുടിനെ താന്‍ വിശ്വസിക്കുന്നുവെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. അതേസമയം, ഈ പരാമര്‍ശങ്ങള്‍ വരുന്നതിനു മുമ്പ്, വെള്ളിയാഴ്ച റഷ്യയ്ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

യുക്രെയ്നുമായി ഇടപെടുന്നത് തനിക്ക് കൂടുതല്‍ ബുദ്ധിമുട്ടാണെന്നും ട്രംപ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തെ യുദ്ധത്തിനുശേഷം റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ പാടുപെടുന്ന യുക്രെയ്നിനെ ട്രംപ് ശക്തമായി സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. യുക്രെയ്‌ന് യുഎസ് സൈനിക സഹായം നിര്‍ത്തുകയും റഷ്യയെ സംബന്ധിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പുടിന്റെ സ്ഥാനത്ത് ആരായാലും ചെയ്യുന്നതേ അദ്ദേഹവും ഇപ്പോള്‍ ചെയ്യുന്നുള്ളൂവെന്നാണ് ട്രംപ് പറയുന്നത്. ‘എനിക്ക് എപ്പോഴും പുടിനുമായി നല്ല ബന്ധമുണ്ടായിരുന്നു. നിങ്ങള്‍ക്കറിയാമോ, അദ്ദേഹം യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു,’ ട്രംപ് പറഞ്ഞു.

Also Read

More Stories from this section

family-dental
witywide