യുക്രൈൻ തീരത്തെ കപ്പലിൽ റഷ്യൻ ആക്രമണത്തിൽ കേരളത്തിനും കണ്ണീർ, കൊല്ലപ്പെട്ടവരിൽ മലയാളിയും, കൊല്ലം സ്വദേശിയടക്കം 10 നാവികർക്ക് ജീവൻ നഷ്ടം

ന്യൂഡൽഹി: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ മലയാളി ജീവനക്കാരൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. ഭക്ഷ്യധാന്യങ്ങൾ നിറച്ച ‘ഗോൾഡൻ ലിയോ’ എന്ന കപ്പലിന് നേരെയാണ് റഷ്യൻ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന പത്ത് നാവികർ കൊല്ലപ്പെട്ടതായാണ് ഒടുവിലറിവ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇന്ത്യൻ, സിറിയൻ നാവികരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന ആകെ 17 പേരിൽ 8 പേരെ യുക്രെയ്ൻ നാവികസേന രക്ഷപ്പെടുത്തി. നാവികർക്ക് പുറമേ യുക്രെയ്ൻ സ്വദേശിയായ കപ്പൽ പൈലറ്റും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങളിൽ യുക്രെയ്ൻ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒഡേസ തീരത്ത് റഷ്യയുടെ തിരിച്ചടിയുണ്ടായത്.

കരിങ്കടൽ മേഖലയിൽ ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ സമീപകാലത്തായി വർധിച്ചുവരികയാണ്. ജൂലൈ 20-ന് ശേഷം മാത്രം കരിങ്കടലിൽ റഷ്യൻ ആക്രമണത്തിന് ഇരയാകുന്ന ഏഴാമത്തെ കപ്പലാണ് ഗോൾഡൻ ലിയോ. മരിച്ച അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Russian Attack on Cargo Ship Near Ukraine Kills 10 Sailors Including a Keralite

More Stories from this section

family-dental
witywide