ന്യൂജേഴ്‌സിയിലെ ട്രാൻസിറ്റ്  ട്രെയിൻ എഞ്ചിനീയർമാർ പണിമുടക്കി ,  350,000 പ്രതിദിന യാത്രക്കാർ ബുദ്ധിമുട്ടിലായി

 ന്യൂജേഴ്‌സിയിലെ  ട്രാൻസിറ്റ്  ട്രെയിൻ എഞ്ചിനീയർമാർ വെള്ളിയാഴ്ച പുലർച്ചെ മുതൽ പണിമുടക്ക് നടത്തി.  ഇത് 350,000 പ്രതിദിന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.  സ്ഥിരമായി  കമ്മ്യൂട്ടർ ട്രെയിനുകളെ ആശ്രയിച്ചിരുന്നവരാണ് ബുദ്ധിമുട്ടിലായത്. വെള്ളിയാഴ്ച പുലർച്ചെ അർധ രാത്രി മുതൽ പണിമുടക്ക് ആരംഭിച്ചു. രാവിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ ബസുകളേയും ടാക്സികളേയും ആശ്രിയിച്ചു. പണിമുടക്ക് നടക്കുന്നുണ്ടെന്ന് അറിയാതെ കുറച്ചുപേർ എത്തി, ട്രെയിനുകൾക്കായി കാത്തിരുന്നു.

40 വർഷത്തിനിടെ നടക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസിറ്റ് പണിമുടക്കാണിത്,  തൊഴിൽ കരാർ, വേതന വർധന എന്നിവ സംബന്ധിച്ച്  മാനേജ്‌മെന്റിനും  യൂണിയൻ അംഗങ്ങൾക്കും സമവായത്തിൽ  എത്താൻ സാധിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ പണിമുടക്കിലേക്ക് പോവുകയായിരുന്നു. വ്യാഴാഴ്ച നടന്ന ഏറ്റവും പുതിയ ചർച്ചകളും പരാജയപ്പെട്ടിരുന്നു. 

ഡെമോക്രാറ്റിക് ഗവർണർ ഫിൽ മർഫിയോടൊപ്പം വെള്ളിയാഴ്ച എൻജെ ട്രാൻസിറ്റ് സിഇഒ ക്രിസ് കൊല്ലൂരി നടത്തിയ  വാർത്താ സമ്മേളനത്തിൽ  ട്രാൻസിറ്റ് ഏജൻസിയുടെ ദീർഘകാല സാമ്പത്തിക ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ള്ളതിനാൽ യൂണിയൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാനാകില്ല എന്ന് അറിയിച്ചു.

engineers in New Jersey’s commuter rail system on strike

More Stories from this section

family-dental
witywide