റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കുന്നത് തടഞ്ഞ് കോടതി; തിരിച്ചടിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

വാഷിങ്ടൻ ഡി.സി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) കമ്മീഷണർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കാനായി നടത്തിയ ശ്രമം നിയമവിരുദ്ധമാണെന്ന് കോടതി. ഇതോടെ റെബേക്കയ്ക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. അതേസമയം, ഈ നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് സാധ്യത. സുപ്രീം കോടതിയുടെ 1935ലെ വിധിയും ഭരണഘടനാ തത്ത്വങ്ങളെയും ലംഘിച്ചാണ് ട്രംപ് നടപടിയെടുത്തതെന്നാണ് യുഎസ് ജില്ലാ ജഡ്‌ജി ലോറൻ അലിഖാൻ വിധിച്ചത്.

എന്നാൽ യുഎസ് ജില്ലാ ജഡ്‌ജി ലോറൻ അലിഖാൻ്റെ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. “പ്രസിഡന്റിന്റെ അധികാരപരിധിയിലുള്ള എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ പുറത്താക്കാനും നീക്കം ചെയ്യാനുമുള്ള ഭരണഘടനാപരമായ അധികാരത്തെ സുപ്രീം കോടതി ആവർത്തിച്ച് ശരിവച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അറിയിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide