ഇന്ത്യയുടെ അയൽരാജ്യങ്ങൾ ‘മോശം മൂഡിൽ’ ഉണർന്നാൽ കാര്യങ്ങൾ മാറും; കടുത്ത വെല്ലുവിളികൾക്കിടയിലും ഇന്ത്യ-യുഎസ് ബന്ധം ശക്തമെന്ന് യുഎസ് അംബാസഡർ, വ്യാപാര കരാർ അന്തിമഘട്ടത്തിൽ

വാഷിംഗ്ടൺ: ഇന്ത്യ കടുത്ത വെല്ലുവിളികൾ നിറഞ്ഞ ഒരു മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും, അയൽരാജ്യങ്ങളിലെ ഭരണാധികാരികൾ ഒരു ദിവസം ‘മോശം മൂഡിൽ’ ഉണർന്നാൽപ്പോലും അവിടുത്തെ സാഹചര്യങ്ങൾ മാറിമറിയാമെന്നും യുഎസ് അംബാസഡർ സെർജിയോ ഗോർ. എന്നാൽ ഇത്തരം പ്രാദേശിക വെല്ലുവിളികൾക്കിടയിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ദീർഘകാല ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വാഷിംഗ്ടണിൽ നടന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന സുപ്രധാന വിവരവും യുഎസ് അംബാസഡർ പങ്കുവെച്ചു. നിയമപരമായ കരട് രേഖകളുടെ 1 അല്ലെങ്കിൽ 2 ശതമാനം കാര്യങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കഴിഞ്ഞ ആഴ്ച യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ലീ ഗ്രീർ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തിയിരുന്നുവെന്നും കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

#WATCH | Washington DC | At the IX USISPF Leadership Summit 2026, US Ambassador to India Sergio Gor says, “… India is in a tough part of the world. There are some tough and rough neighbours and you have individuals that wake up in a bad mood and things change in that part of… pic.twitter.com/yhrhQNKIHE— ANI (@ANI) June 30, 2026

അതിനിടെ, യുഎസ് പസഫിക് കമാൻഡിൻ്റെ പേരിൽ നിന്ന് ‘ഇൻഡോ’ എന്നത് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ സെർജിയോ ഗോർ തള്ളിപ്പറഞ്ഞു. ലെറ്റർഹെഡിലെ പേരിനേക്കാൾ അമേരിക്ക എന്താണ് പ്രവർത്തിക്കുന്നത് എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ സൈനികാഭ്യാസങ്ങൾ ഇന്ത്യ അമേരിക്കയുമായി നടത്തുന്നുണ്ട്. ട്രംപ് സർക്കാരിന് ഇന്ത്യയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അമേരിക്കൻ കോർപ്പറേറ്റ് മേഖലയ്ക്ക് ഇന്ത്യയിലുള്ള വിശ്വാസം എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Things will change if India’s neighbors wake up in a ‘bad mood’; US Ambassador says India-US ties strong despite tough challenges, trade deal in final stages

More Stories from this section

family-dental
witywide