ഫോമ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസിന്റെ ഭാര്യാ പിതാവും ഇന്ത്യൻ സൈന്യത്തിൽ കാപ്റ്റനുമായിരുന്ന കെകെ ജോൺ അന്തരിച്ചു

സിയാറ്റിൽ: ഫോമ മുൻ പ്രസിഡന്റും വ്യവസായിയുമായ ജോൺ ടൈറ്റസിന്റെ ഭാര്യാ പിതാവും ഇന്ത്യൻ സൈന്യത്തിൽ ക്യാപ്ടനായിരുന്ന ഓമല്ലൂർ കുഴിനാപ്പുറത്ത് കെ കെ ജോൺ അന്തരിച്ചു. ദീർഘകാലം അമേരിക്കയിൽ വസിച്ചിരുന്ന ഓമല്ലൂർ കുഴിനാപ്പുറത്ത് തങ്കച്ചൻ എന്നറിയപ്പെടുന്ന ജോൺ നാട്ടിൽ വെച്ചാണ് അന്തരിച്ചത്. 93 വയസായിരുന്നു.

ഇന്ത്യൻ സൈന്യത്തിൽ ക്യാപ്ടനായിരുന്ന ജോൺ, പിന്നീട് ഗൾഫിൽ ജോലി ചെയ്യുകയും ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയും ചെയ്തു. 1986 ലാണ് ഇദ്ദേഹം അമേരിക്കയിലെത്തിയത്. റിട്ടയർ ചെയ്ത ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഭാര്യ പൊന്നമ്മ ജോൺ കഴിഞ്ഞ ഡിസംബറിലാണ് അന്തരിച്ചത്.

ഫോമാ നേതാക്കളായ കുസുമം ടൈറ്റസ്, പോൾ ജോൺ (റോഷൻ) എന്നിവരുടെ പിതാവാണ് ഇദ്ദേഹം. മറ്റു മക്കൾ: പരേതനായ ഫ്രാൻസിസ് ജോൺ , ടോംസ് ജോൺ (യു എസ്). മരുമക്കൾ: മുൻ ഫോമാ പ്രസിഡന്റും വ്യവസായിയുമായ ജോൺ ടൈറ്റസ്, ശാന്തി ജോൺ, റോസ്‌ലിൻ ജോൺ. 7 കൊച്ചുമക്കളും അവരുടെ 3 മക്കളുമുണ്ട്. സംസ്കാരം പിന്നീട് നടത്തുമെന്ന് കുടുംബം അറിയിച്ചു.

More Stories from this section

family-dental
witywide