
വാഷിങ്ടന്‍: ഇതൊക്കെ ചെയ്തത് മനുഷ്യനോ എന്ന് ചോദിച്ചുപോകും അമേരിക്കയിലെ ഈ ഫുട്‌ബോള്‍ താരത്തിന്റെ പ്രവൃത്തികള്‍ അറിഞ്ഞാല്‍. സഹോദരനെ അതിദാരുണമായി കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നു തിന്നുകയായിരുന്നു മാത്യു ഹെര്‍ട്ട്ജന്‍ എന്ന യുവാവ്. സഹോദരന്‍ ജോസഫ് ഹെര്‍ട്ട്ജനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ഭക്ഷിച്ചത്. വിതര്‍സ്പൂണ്‍ സ്ട്രീറ്റിലെ മിഷേല്‍ മ്യൂസ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. ബ്ലേഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ സഹോദരനെ കൊലപ്പെടുത്തിയത്.
ജോസഫ് ഹെര്‍ട്ട്ജന്റെ മൃതദേഹത്തിനൊപ്പം രക്തം പുരണ്ട ഒരു കത്തി, ഫോര്‍ക്ക്, പ്ലേറ്റ് എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ സഹോദരന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചതായും മാത്യു ഹെര്‍ട്ട്ജന്‍ സമ്മതിച്ചിട്ടുണ്ട്.
മാത്രമല്ല, ഇയാള്‍ വളര്‍ത്തുപൂച്ചയെ തീകൊളുത്തി കൊല്ലുകയും ചെയ്തു. പൂച്ചയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും സ്ഥലത്തു നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകം, മൃഗങ്ങളോടുള്ള ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.















