ട്രംപ് വരുന്നതോടെ അമേരിക്ക ആധിപത്യം പുലര്‍ത്തും, ട്രംപിന്റെ നയങ്ങള്‍ എതിര്‍ത്തില്ലെങ്കില്‍ യൂറോപ്പ് തകര്‍ക്കപ്പെടും; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ട്രംപിനെതിരെ ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂ.

ട്രംപിന്റെ നയങ്ങളെ ചെറുക്കാന്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഫ്രാന്‍സും യൂറോപ്പും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യുമെന്ന് ഫ്രാങ്കോയിസ് ബെയ്റൂ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ”പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തോടെ, അവിശ്വസനീയമാംവിധം ആധിപത്യം പുലര്‍ത്തുന്ന ഒരു രാഷ്ട്രീയമാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. നമ്മള്‍ ഒന്നും ചെയ്തില്ലെങ്കില്‍ അവരുടെ ആധിപത്യം സ്ഥാപിക്കപ്പെടും, നമ്മള്‍ തകര്‍ക്കപ്പെടും, നമ്മള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടും” പോ നഗരത്തില്‍ പുതുവത്സര പ്രസംഗം നടത്തുന്നതിനിടെ ബെയ്റൂ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ.