ഇതെന്തൊരു വിലയാ! കുതിച്ചുയർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; പവന് 77,640 രൂപ!

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 77,640 രൂപയായി. പവന് ഒറ്റയടിക്ക് ഇന്ന് കൂടിയത് 680 രൂപയാണ്. ഇതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിലയിലേക്ക് സ്വർണം കുതിച്ചുയർന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9705 രൂപയും. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7970 രൂപയുമാണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6205 ആണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 130 രൂപയുമാണ്.

വിവാഹങ്ങൾ കൂടുതലും നടക്കുന്ന ചിങ്ങമാസമായതിനാൽ സ്വർണവില കൂടിയത് ആളുകൾക്ക് വൻ തിരിച്ചടിയായി. നിലവിൽ, ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം 84,500 രൂപയെങ്കിലും ആകുമെന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide