ദുബായ്: ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ – പാകിസ്ഥാൻ ഏറ്റുമുട്ടലിൽ വീറും വാശിയും നിറഞ്ഞ പോരാട്ടം. 147 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയുടെ മുൻനിര തകർന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 20/3 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. അഭിഷേക് ശർമയെ (5) ഫഹീം അഷ്റഫ് ഹാരിസ് റൗഫിൻ്റെ കൈകളിലെത്തിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ (1) ഷഹീൻ അഫ്രീദിയുടെ പന്തിൽ സൽമാൻ അലി ആഗ ക്യാച്ചെടുത്ത് പുറത്താക്കി. ശുഭ്മാൻ ഗില്ലും പിന്നാലെ പുറത്തായി. തിലക് വർമയും സഞ്ജുവുമാണ് ഇന്ത്യൻ പ്രതീക്ഷകളുമായി ക്രീസിലുള്ളത്.
അപ്രതീക്ഷിതം! ഇന്ത്യൻ മുൻനിര തകർന്നു, 20/3, സ്വപ്നം നേടാൻ സഞ്ജുവും തിലകും
September 28, 2025 10:45 PM
More Stories from this section
ഡൽഹി സ്ഫോടനം: കാശ്മീരി ഡോക്ടർ മുസാഫർ അഫ്ഗാനിസ്ഥാനിൽ ഒളിവിൽ; ഇന്റർപോളിനോട് സഹായം തേടി ജമ്മു-കാശ്മീർ പൊലീസ്










