അമേരിക്കയെക്കുറിച്ച് ‘ആഴമായ സംശയം’ സൃഷ്ടിച്ചു, ട്രംപിന്‍റെ ഉപരോധ നയത്തെ വിമർശിച്ച് ഇറാൻ

വാഷിംഗ്ടണ്‍: തങ്ങളുടെ വ്യാപാര പങ്കാളികൾക്കെതിരായ യുഎസ് ഉപരോധം തുടരുന്നതിനെ വിമര്‍ശിച്ച് ഇറാൻ. ഇത് അമേരിക്കയെക്കുറിച്ച് “ആഴമായ സംശയം” സൃഷ്ടിച്ചതായും തങ്ങളുടെ നയം മാറ്റില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാനിയൻ എണ്ണയുമായി ഇടപാട് നടത്തുന്ന രാജ്യങ്ങൾക്കും വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം.  

‘ഈ നിയമവിരുദ്ധമായ പെരുമാറ്റങ്ങൾ തുടരുന്നത് ഇറാന്‍റെ യുക്തിസഹവും, നിയമാനുസൃതവും, അന്താരാഷ്ട്ര നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ നിലപാടുകളിൽ മാറ്റം വരുത്തില്ല’ – ഇറാനിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ വ്യാപാര, സാമ്പത്തിക പങ്കാളികൾക്കെതിരായ സമ്മർദ്ദത്തെയും പ്രസ്താവന അപലപിച്ചു. ഇത്തരം ഉപരോധങ്ങൾ നയതന്ത്ര പാതയിൽ അമേരിക്കയുടെ ഗൗരവത്തെക്കുറിച്ച് ആഴമായ സംശയവും വിശ്വാസക്കുറവും സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide