”ഗാസയിലെ ഓരോ കുഞ്ഞും ശത്രുക്കള്‍, ഒരുകുട്ടി പോലും അവിടെ അവശേഷിക്കരുത്” വാക്കുകളില്‍ വിഷവുമായി ഇസ്രയേല്‍ മുന്‍ എംപി

ന്യൂഡല്‍ഹി: പലസ്തീന്‍ വിരുദ്ധതയ്ക്ക് പേരുകേട്ട ഇസ്രയേല്‍ മുന്‍ എംപി മോഷെ ഫീഗ്ലിന്‍ വാക്കുകളില്‍ വിഷവുമായി ലോകത്തെ ഞെട്ടിച്ച് വീണ്ടും. ഗാസയിലെ ഓരോ കുട്ടിയും, പിറന്നുവീഴുന്ന ഓരോ കുഞ്ഞും ശത്രുക്കളാണെന്നാണ് തീവ്ര വലതുപക്ഷ ഇസ്രായേലി രാഷ്ട്രീയക്കാരനായ അദ്ദേഹത്തിന്റെ അതീവ ഗുരുതരമായ പരാമര്‍ശം.

‘ശത്രു ഹമാസോ ഹമാസിന്റെ സൈനിക വിഭാഗമോ അല്ല, ‘ഗാസയിലെ ഓരോ കുട്ടിയും ശത്രുവാണ്. നമ്മള്‍ ഗാസ പിടിച്ചടക്കി അത് പരിഹരിക്കേണ്ടതുണ്ട്, ഒരു ഗാസന്‍ കുട്ടി പോലും അവിടെ അവശേഷിക്കരുത്. ഇതല്ലാതെ മറ്റൊരു വിജയവുമില്ല,’ ഫീഗ്ലിന്‍ ഇസ്രായേലി ടിവി ചാനല്‍ 14 നോട് പറഞ്ഞു.

ഇസ്രായേല്‍ ‘ഒരു ഹോബിയായി കുഞ്ഞുങ്ങളെ കൊല്ലുന്നു’ എന്ന് വിരമിച്ച ഐഡിഎഫ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് യെയര്‍ ഗോലാന്‍ ആരോപിച്ചതിന് പിന്നാലെയാണ് ഫീഗ്ലിന്റെ പ്രസ്താവന എത്തിയത്.

ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന്റെ ഗാസയിലെ നടപടികളെ എതിര്‍ത്ത് നേരത്തെയും ഗോലാന്‍ രംഗത്തെത്തിയിട്ടുണ്ട്. ‘നമ്മള്‍ ഒരു സുബോധമുള്ള രാജ്യമായി പെരുമാറുന്നതിലേക്ക് മടങ്ങിയില്ലെങ്കില്‍, ഇസ്രായേല്‍ ദക്ഷിണാഫ്രിക്കയെപ്പോലെ ഒരു പരിഹാസ രാഷ്ട്രമായി മാറാനുള്ള പാതയിലാണ്,’ എന്ന് അദ്ദേഹം ഒരു പത്രസമ്മേളനത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. നെതന്യാഹു സര്‍ക്കാര്‍ പ്രതികാരദാഹികളായ സ്വഭാവക്കാരാണ്, ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഒരു രാജ്യം ഭരിക്കാന്‍ അവര്‍ക്ക് കഴിവില്ല. ഇത് നമ്മുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്നു എന്നടക്കം അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.

More Stories from this section

family-dental
witywide