ഇന്ത്യയെ നടുക്കി ട്രെയിൻ അപകടം, ട്രെയിനില്‍ തീപ്പിടിത്തമുണ്ടായെന്ന അഭ്യൂഹം കേട്ടയുടനെ ട്രാക്കിലേക്ക് ചാടി, മഹാരാഷ്ട്രയിൽ 11 പേർ ട്രെയിനിടിച്ച് മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനിടിച്ച് 11 പേര്‍ ദാരുണമായി മരിച്ചു. ട്രെയിനില്‍ തീപ്പിടിത്തമുണ്ടായെന്ന അഭ്യൂഹം പ്രചരിച്ചതോടെ രക്ഷപ്പെടാനായി തൊട്ടടുത്ത ട്രാക്കിലേക്ക് ചാടിയവരാണ് അപകടത്തില്‍ പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുഷ്പക് എക്‌സ്പ്രസ്സില്‍ നിന്ന് ട്രാക്കിലേക്ക് ചാടിയവരാണ് ദുരന്തത്തിനിരയായത്. ആ ട്രാക്കിലൂടെ എതിര്‍ദിശയില്‍ നിന്ന് വന്ന ബെംഗളൂരു എക്‌സ്പ്രസ്സ് ഇവരെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ മരണസംഖ്യ വർധിക്കുമോയെന്ന ആശങ്ക കനക്കുന്നുണ്ട്.

More Stories from this section

family-dental
witywide