മലയാളം സ്‌കൂള്‍ വാര്‍ഷികാഘോഷവും കേരളപ്പിറവിയും നവംബര്‍ 1 ന് ബ്രോങ്ക്‌സില്‍; മധു കൊട്ടാരക്കര മുഖ്യാതിഥി

ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയിലെ ‘സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റ (എസ്.എം.സി.സി) നേതൃത്വത്തില്‍ കേരളപ്പിറവിയും, ഇടവകയില്‍ കഴിഞ്ഞ ഇരുപതിലേറെ വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളം സ്‌കൂളിന്റെ വാര്‍ഷികാഘോഷവും നടത്തുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് ബ്രോങ്ക്‌സിലെ സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനപള്ളി പാരിഷ് ഹാളിലാണ് പരിപാടി.

24 ന്യൂസ് യുഎസ്എ ഓപ്പറേഷന്‍സ് മേധാവി മധു കൊട്ടാരക്കരയാണ് മുഖ്യാതിഥി. SMCC പ്രസിഡന്റ് ആന്റോ കണ്ണാടന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍
റവ.ഫാ. കുര്യാക്കോസ് വാടാന ഉദ്ഘാടന പ്രസംഗം നടത്തും. മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നജി ഈച്ചരത്താണ് കോര്‍ഡിനേറ്റര്‍.

വൈവിധ്യമാര്‍ന്ന വിനോദങ്ങള്‍ പരിപാടികളാണ് അരങ്ങിലെത്തുന്നത്. സമൃദ്ധമായ ഡിന്നറോടെ പരിപാടിക്ക് സമാപനം കുറിക്കും.

Malayalam School Anniversary Celebration and Kerala Piravi on November 1st in the Bronx

More Stories from this section

family-dental
witywide