
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ എത്തി. കലാപം തുടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മണിപ്പൂര്‍ സമാധാനത്തിന്റെ പ്രതീകമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘മണിപ്പൂര്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ ചുരാചന്ദ്പൂരിലെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ഞാന്‍ നിങ്ങളോടൊപ്പമുണ്ട്’ എന്നും മോദി പറഞ്ഞു.
7000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഗോത്രവിഭാഗങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മോദി. ആരോഗ്യ- വിദ്യാഭ്യാസ മേഖലകൾക്കും മാറ്റമുണ്ടാകും. ദേശീയപാത വികസനത്തിനായി 3000 കോടിയിലേറെ നൽകി.
മണിപ്പൂരില്‍ കലാപം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. രണ്ടരയ്ക്ക് ഇംഫാലില്‍ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആകെ അഞ്ച് മണിക്കൂറായിരിക്കും മോദി മണിപ്പൂരില്‍ ചെലവഴിക്കുക. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. സമാധാനം പാലിക്കാൻ അഭ്യർത്ഥിക്കുന്നതായും എല്ലാ വിഷയങ്ങളിലും കേന്ദ്രം കൂടെ നിൽക്കുമെന്നും പ്രധാനമന്ത്രി.
മോദിയുടെ സന്ദര്‍ശനത്തിന് ഏതിരെ തീവ്രസംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് മണിപ്പൂര്‍. മണിപ്പൂരിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് അസമിലേക്ക് പ്രധാനമന്ത്രി പോകുക.












