പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയത്? വി ഡി സതീശനോട് എം വി ഗോവിന്ദന്റെ ചോദ്യം

പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയതെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരെയും കണ്ട വിവരം ലഭ്യമല്ലെന്ന് അദ്ദേഹം ആരോപിച്ചു. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയതെന്നാണ് വ്യക്തമാക്കുന്നത്. ഓരോരോ കളവുകൾ പറഞ്ഞ് യഥാർത്ഥ വസ്തുത മറച്ചുവെക്കാനാണ് ശ്രമ നടക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

മന്ത്രി സി പി ജോണിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെയും എം വി ഗോവിന്ദൻ രൂക്ഷവിമർശനം ഉന്നയിച്ചു. സി പി ജോൺ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണുള്ളതെന്നും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി ജനങ്ങളുടെ പണം കൊണ്ട് നടത്തുന്നതാണെന്ന കാര്യം മറക്കരുതെന്നും പാവപ്പെട്ടവരായി അഭിനയിക്കുന്നു എന്ന രീതിയിലുള്ള ആക്ഷേപം അംഗീകരിക്കാൻ കഴിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം, പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പോയെന്ന ആരോപണത്തിലും എം വി ഗോവിന്ദൻ മറുപടി നൽകി. 2017-ൽ തൃശൂരിലായിരുന്ന സമയം ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘത്തെ അടിയന്തരമായി കാണുന്നതിനായി മാത്രമാണ് തിരുവനന്തപുരത്തേക്ക് അന്ന് ഹെലികോപ്റ്ററിൽ വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

MV Govindan Questions CM Over Helicopter Deal, Slams CP John For Remarks On Women

More Stories from this section

family-dental
witywide