തണുത്തുറഞ്ഞ രാത്രി മരക്കൂട്ടത്തിനിടയിലൂടെ തനിച്ച് അലഞ്ഞുനടന്ന് രണ്ട് വയസുകാരി, അമ്മയും മുത്തശ്ശിയും അറസ്റ്റിൽ, സംഭവം ടെക്സസിലെ സാൻ അന്റോണിയോയിൽ

ടെക്സസ്: രണ്ടുവയസുള്ള കുട്ടിയെ സംരക്ഷിക്കുന്നതിൽ വീഴ്ചപറ്റിയ അമ്മയേയും മുത്തശ്ശിയേയും അറസ്റ്റ് ചെയ്ത് യുഎസ് പൊലീസ്. ടെക്സസിലെ സാൻ അന്റോണിയോയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

രണ്ട് വയസ്സുകാരി മരങ്ങൾ നിറഞ്ഞ ചെറിയൊരു വനപ്രദേശത്ത് കുട്ടി അലഞ്ഞുനടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പ്രദേശത്തെ വീടിനോട് ചേർന്ന് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സൗത്ത് സൈഡ് നിവാസിയായ ഒരാൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അതി ശൈത്യമുള്ള കാലാവസ്ഥയിൽ പെൺകുട്ടി ചെരുപ്പുപോലും ധരിക്കാതെ മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശത്തുകൂടി നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആ സമയത്ത് കൊച്ചു പെൺകുട്ടി ജീവന് ഭീഷണിയായേക്കാവുന്ന അപകടത്തെ അഭിമുഖീകരിച്ചു,” എന്നാണ് പൊലീസ് പ്രതികരിച്ചത്. പുലർച്ചെ മൂന്നുമണിക്കായിരുന്നു ഈ സംഭവം എന്നാൽ ഈ വീഡിയോ ദൃശ്യങ്ങൾ വീട്ടുടമ കണ്ടപ്പോഴേക്കും മൂന്നുമണിക്കൂർ പിന്നിട്ടിരുന്നു. വീഡിയോ കണ്ടതിനു പിന്നാലെ ആറുമണിയോടെയാണ് അവർ പൊലീസിനെ വിളിച്ചത്. കുട്ടിയെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും പൊലീസ് പ്രദേശമാകെ തിരച്ചിൽ തുടങ്ങി.

അതേസമയം, പ്രദേശവാസിയായ ഹാലി പീപ്പിൾസ് എന്ന 25 കാരിയുടെ കുട്ടിയായിരുന്നു ഇത്തരത്തിൽ വീടിന് പുറത്തിറങ്ങി നടന്നത്. ഇവരുടെ വീട് പരിശോധിച്ച പൊലീസ് ഞെട്ടിപ്പോയി. മാലിന്യം, മലിനമായ വസ്ത്രങ്ങൾ, ചീത്തയായ ഭക്ഷണം, എലികളുടെ കാഷ്ഠം, മൂത്രത്തിന്റെ ദുർഗന്ധം എന്നിവയുൾപ്പെടെ സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങളായിരുന്നു അവിടെയുണ്ടായത്. ഇതോടെ കുട്ടിയുടെ അമ്മ ഹാലി പീപ്പിൾസിനെയും കുട്ടിയുടെ മുത്തശ്ശി റെബേക്ക കെല്ലിയെയും വിവിധ കുറ്റങ്ങൾ ചുമത്തി അറസ്റ്റുചെയ്തു.

Mother and grandmother arrested after 2-year-old found wandering alone in small forest area outside the home.

More Stories from this section

family-dental
witywide