ഇ. ജീൻ കാരോളിന് 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണം; ട്രംപിനെതിരെ വീണ്ടും കോടതിയെ സമീപിച്ച് എഴുത്തുകാരി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ലക്ഷം ഡോളർ (ഏകദേശം 43 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഉടൻ ഉത്തരവിടണമെന്ന് എഴുത്തുകാരി ഇ. ജീൻ കരോൾ കോടതിയോട് ആവശ്യപ്പെട്ടു. ട്രംപിന്റെ അപ്പീൽ അമേരിക്കൻ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് കാരൾ പുതിയ ഹർജി സമർപ്പിച്ചത്. 1990-കളിൽ ന്യൂയോർക്കിലെ ബെർഗ്ഡോർഫ് ഗുഡ്മാൻ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ ട്രംപ് ലൈംഗികമായി ആക്രമിച്ചെന്നും തുടർന്ന് ആരോപണങ്ങൾ നിഷേധിച്ച് അപകീർത്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കാരോൾ സിവിൽ കേസ് നൽകിയത്.

2023-ൽ കേസ് പരിഗണിച്ച ന്യൂയോർക്ക് ജൂറി ട്രംപിനെ ലൈംഗികാതിക്രമത്തിനും അപകീർത്തിപ്പെടുത്തലിനും ഉത്തരവാദിയാണെന്ന് കണ്ടെത്തി. തുടർന്ന് കാരളിന് 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാനും വിധിച്ചു. ട്രംപ് എല്ലാ ആരോപണങ്ങളും നിഷേധിച്ചുകൊണ്ട് വിധിക്കെതിരെ അപ്പീൽ നൽകിയിരുന്നെങ്കിലും വിവിധ കോടതികൾ അത് തള്ളുകയായിരുന്നു. സുപ്രീംകോടതിയും കേസ് വീണ്ടും പരിഗണിക്കാൻ വിസമ്മതിച്ചതോടെ നഷ്ടപരിഹാരം നൽകുന്നത് ഇനി വൈകിപ്പിക്കാനാകില്ലെന്ന് കാരോളിന്റെ അഭിഭാഷകർ കോടതിയിൽ അറിയിച്ചു.

പലിശയുൾപ്പെടെ ട്രംപ് ഇപ്പോൾ നൽകാനുള്ള തുക ഏകദേശം 58 ലക്ഷം ഡോളറായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.”നഷ്ടപരിഹാരം നൽകാതിരിക്കാൻ ട്രംപ് നടത്തിയ എല്ലാ നിയമനീക്കങ്ങളും പരാജയപ്പെട്ടു. ഇനി പണം നൽകേണ്ട സമയമായിരിക്കുന്നു,” കാരോളിന്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.അതേസമയം, സുപ്രീംകോടതി വിധിക്ക് ശേഷവും കാരോളിന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ആവർത്തിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെതിരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Writer E Jean Carroll has asked a judge to order Donald Trump to pay the $5m (£3.7m) in damages awarded by a jury that found the president liable for sexually abusing and defaming her in a civil case three years ago.

More Stories from this section

family-dental
witywide