
ഓസ്ലോ, നോർവേ • നോർവീജിയൻ ഒളിംപിക് വെങ്കല മെഡൽ ജേതാവായ ഔഡൻ ഗ്രോൺവോൾഡിന് (49) ഇടിമിന്നലേറ്റ് ദാരുണാന്ത്യം. കഴിഞ്ഞ ജൂലൈ 12ന് കുടുംബത്തിൻന്റെ കാബിനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗ്രോൺവോൾഡിന് ഇടിമിന്നലേറ്റതെന്ന് റിപ്പോർട്ടുകൾ. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം മരണമടയുകയായിരുന്നു.
നോർവീജിയൻ സ്കീ അസോസിയേഷൻ “മികച്ച അത്ലീറ്റ്’ എന്നാണ് ഗ്രോൺവോൾഡിനെ വിശേഷിപ്പിച്ചത്. ഗ്രോൺവോൾഡിൻ്റെ വിയോഗം സ്‌കീയിങ് സമൂഹത്തിൽ വലിയ ശൂന്യത ഉണ്ടാക്കുമെന്നും നോർവീജിയൻ സ്കീ അസോസിയേഷൻ പ്രസിഡന്റ് ടോവ് മോ ഡൈർഹോഗ് പറഞ്ഞു.











