
കൊച്ചി : സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. ആലുവ ഭാരത മാതാ ലോ കോളേജിലെ വിദ്യാര്‍ത്ഥിക്കാണ് രോഗബാധ. കോളേജിലെ മൂന്നു പെണ്‍കുട്ടികള്‍ക്ക് പന്നിപനി ലക്ഷണങ്ങള്‍ ഉണ്ട്. ഇതോടെ കോളേജ് അടച്ചു. ഇന്ന് രാവിലെയാണ് പന്നി പനിയാണന്ന് സ്ഥിരീകരണം വന്നത്. കോളേജിലെ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും. നിരവധി വിദ്യാര്‍ത്ഥികള്‍ പനി ലക്ഷങ്ങളുണ്ടെന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശാനുസരണമാണ് അവധി കൊടുത്തത്.
തൊട്ടടുത്ത ഭാരത മാതാ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികളെയും നിരീക്ഷിക്കുന്നുണ്ട്. ഇരു കോളേജുകളുടെയും പരിസരത്ത് നിരവധി പി.ജി ഹോസ്സ്റ്റലുകളുള്ളതിനാല്‍ പനി പടരാനുള്ള സാധ്യതയുണ്ട്. പലര്‍ക്കും പനി ലക്ഷണങ്ങള്‍ കണ്ടതോടെ ആരോഗ്യ വിഭാഗം ജാഗ്രതയിലാണ്.
Tags:














