ടെക്സാസ് തീരത്തടിഞ്ഞ് ‘പിങ്ക് മീനി’ ജെല്ലിഫിഷ് ; സന്ദർശകർക്ക് കൗതുകം

ടെക്സാസ് തീരത്ത് 10 മൈൽ ദൂരത്തിൽ അപൂർവയിനം ജെല്ലിഫിഷുകൾ അടിഞ്ഞുകൂടിയത് സന്ദർശകർക്ക് കൗതുകമായി. ‘പിങ്ക് മീനി’ എന്ന് വിളിപ്പേരുള്ള, ശാസ്ത്രീയമായി ‘ഡ്രൈമോനേമ ലാർസോണി’ എന്നറിയപ്പെടുന്ന ജെല്ലിഫിഷാണ് കരക്കടിഞ്ഞത്. പിങ്ക് മീനി 2011-ൽ ഒരു പ്രത്യേക ഇനമായി ഔദ്യോഗികമായി തിരിച്ചറിഞ്ഞതാണ്. ​ഈ ജെല്ലിഫിഷുകളുടെ ശരീരം ‘കോട്ടൺ ക്യാൻഡി പിങ്ക്’ നിറത്തിലാണ്. കൈകൾക്ക് 70 അടി വരെ നീളവും ​പ്രായപൂർത്തിയായ ഒരു പിങ്ക് മീനിക്ക് 50 പൗണ്ടിലധികം ഭാരവും ഉണ്ടാകും.​​

സാധാരണ ഇവയെ മെക്സിക്കോ ഉൾക്കടലിലാണ് കാണപ്പെടുന്നത്. വേനൽക്കാലത്തിന്‍റെ അവസാനത്തിലും, ശരത്കാലത്തിന്‍റെ തുടക്കത്തിലുമാണ് ഇവയെ ടെക്സാസ് ഉൾക്കടലിൽ കൂടുതലായി കാണുന്നത്. പൂർണ്ണ വളർച്ചയെത്തുമ്പോൾ, അവ പ്രധാനമായും മൂൺ ജെല്ലിഫിഷുകളെയാണ് ഭക്ഷിക്കുന്നത്. ഒരേസമയം 34 മൂൺ ജെല്ലിഫിഷുകളെ വരെ ഇവ ഭക്ഷിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. മൂൺ ജെല്ലിഫിഷുകളുടെ ജനസംഖ്യ കുറയുകയോ, അല്ലെങ്കിൽ ജലത്തിന്‍റെ താപനില താഴുകയോ ചെയ്താൽ, പിങ്ക് മീനി പെട്ടെന്ന് അപ്രത്യക്ഷമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു.

More Stories from this section

family-dental
witywide