വാഷിങ്ടണ്‍: അമേരിക്ക നേരിടുന്നത് രാജ്യത്തിനുള്ളില്‍ നിന്നുള്ള യുദ്ധമെന്നും നഗരങ്ങളെ സൈനികര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളായി ഉപയോഗിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന നഗരങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം ആരംഭിച്ചത്.
തന്റെ ഭരണത്തിന് കീഴില്‍ യുഎസ് സൈന്യം ഒരു യോദ്ധാവിന്റെ ആവേശത്തെ പുനരുജ്ജീവിപ്പിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് . 72 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ രാജ്യത്ത് ഓരോ കാര്യങ്ങളായി ശരിയാക്കാന്‍ പോവുകയാണ്. ഈ വേദിയിലിരിക്കുന്ന പലരും ഈ മാറ്റങ്ങളുടെ ഭാഗമാകും. ഇതും ഒരു യുദ്ധമാണ്, രാജ്യത്തിനകത്ത് നിന്നുള്ള യുദ്ധമെന്ന് ട്രംപ് പറഞ്ഞു. കുറ്റകൃത്യങ്ങളും കുടിയേറ്റങ്ങളും തടയുന്നതിനും നടപടിയെടുക്കുന്നതിനുമായി ലോസ്ആഞ്ചല്‍സിലേക്കും വാഷിങ്ടണിലേക്കും മെംഫിസിലേക്കും പോര്‍ട്ട്‌ലാന്‍ഡിലേക്കും സൈന്യത്തെ അയച്ചിരിക്കുകയാണ് ട്രംപ്. ഈ പ്രദേശങ്ങളെ യുദ്ധ മേഖല എന്ന് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.















