അമേരിക്കയിൽ വാഹനാപകടം; അടൂർ സ്വദേശിക്ക് ദാരുണാന്ത്യം

അടൂർ: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ അടൂർ തുവയൂർ തെക്ക് സെൻ്റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവകാംഗമായ ചേനക്കാലായിൽ കുടുംബത്തിലെ അമൽ രാജു (29) മരണപ്പെട്ടു.

പരേതനായ രാജു ലൂക്കോസിൻ്റെയും ആനിയമ്മ ഐപ്പിൻ്റെയും മകനാണ് അമൽ രാജു. അമേരിക്കയിൽ താമസിച്ചു വരികയായിരുന്ന അമൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയതായാണ് ലഭിക്കുന്ന വിവരം.

സംസ്കാര വിവരങ്ങൾ പിന്നീട്.

Adoor native dies in car accident in America

More Stories from this section

family-dental
witywide