ഖത്തര്‍ പ്രധാനമന്ത്രിയും ബഹ്‌റൈന്‍ കിരീടാവകാശിയും യുഎസില്‍ ; പ്രത്യേക വിരുന്നൊരുക്കി ട്രംപ്, യുഎസ് വിമാനങ്ങളും ജെറ്റ് എന്‍ജിനുകളും വാങ്ങാന്‍ ബഹ്‌റൈനുമായി കരാര്‍

വാഷിങ്ടന്‍: ഖത്തര്‍, ബഹ്‌റൈന്‍ നേതാക്കള്‍ യുഎസിലെത്തി. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവര്‍ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി. യുഎസ് വിമാനങ്ങളും ജെറ്റ് എന്‍ജിനുകളും വാങ്ങാന്‍ ബഹ്‌റൈനുമായി കരാറായി. നിര്‍മിതബുദ്ധി മേഖലയിലും അലുമിനിയം ഉല്‍പാദനത്തിലും യുഎസ് നിക്ഷേപത്തിനും ധാരണയായി. അതേസമയം, ഖത്തര്‍ പ്രധാനമന്ത്രിക്കായി ട്രംപ് പ്രത്യേക വിരുന്നുമൊരുക്കി.

യുഎസിന് പ്രധാനപ്പെട്ട ഇടങ്ങളാണ് ബഹ്‌റൈനും ഖത്തറും. യുഎസ് നാവികസേനയുടെ ഫിഫ്ത് ഫ്‌ലീറ്റിന്റെ ആസ്ഥാനം ബഹ്‌റൈനിലാണ്. പശ്ചിമേഷ്യയില്‍ യുഎസിന്റെ ഏറ്റവും വലിയ സൈനികത്താവളമായ അല്‍ ഉദൈദ് എയര്‍ ബേസുള്ളത് ഖത്തറിലും.

Also Read

More Stories from this section

family-dental
witywide