മലയാളത്തിലെ സുപ്രസിദ്ധ ഗായകർ അണിനിരക്കുന്ന സ്നേഹ സങ്കീർത്തനം ഗാനമേള മയാമിയിൽ നാളെ

ജോർജി വർഗീസ്

ഫ്ലോറിഡ: മലയാളത്തിലെ സുപ്രസിദ്ധ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയ്‌ പുത്തൂർ, മെറിൻ ഗ്രിഗറി, മരിയ കോലാടി എന്നിവർ നയിക്കുന്ന ഗാന ശുശ്രുഷ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേലിൽ ഒക്ടോബർ 3 വെള്ളിയാഴ്ച 7 മണിക്ക് മാർതോമ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ ഹാളിൽ നടക്കും. ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്‍റണി മുഖ്യാതിഥി ആയിരിക്കും. കഴിഞ്ഞ വർഷങ്ങളിൽ ഒരു കോടിയിലധികം രൂപ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത്, സുപ്രസിദ്ധി ആർജിച്ച കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

മെൻഡലി ചലഞ്ചുള്ള കുട്ടികളെ അധിവസിപ്പിക്കുന്ന തിരുവല്ലയിലെ പ്രമുഖ സ്കൂളിന് ദീർഘ വർഷങ്ങളായി കൈരളി സഹായം നൽകി വരുന്നു‌. ഈ പ്രോഗ്രാമിൽ നിന്ന് ലഭിക്കുന്ന പണത്തിന്‍റെ ഏറിയ പങ്കും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റി വച്ചിരിക്കുകയാണെന്ന് പ്രോഗ്രാമിന്‍റെ കോർഡിനേറ്റർ ഡോ. മാമ്മൻ സി ജേക്കബ് അറിയിച്ചു.

ഐഡിയ സ്റ്റാർ സിങ്ങർ പ്രോഗ്രാമിൽ കൂടി മലയാളിക്ക് സുപരിചിതനായ ഇമ്മാനുവേൽ ഹെൻറി, ചലച്ചിത്ര രംഗത്തെ സുപ്രസിദ്ധ പിന്നണി ഗായികയും അവാർഡ് ജേതാവുമായ മെറിൻ ഗ്രിഗറി,  ക്രിസ്‌തീയ ഗാന രംഗത്തെ അനുഗ്രഹീത ഗായകൻ റോയി പുത്തൂർ, പിന്നണി ഗായിക മരിയ കോലാടി എന്നിവരുടെ നേതൃത്വത്തിലുള്ള ഗാന ശുശ്രുഷ യിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു എന്നും കൈരളി പ്രസിഡന്റ് ഡോ. മഞ്ജു സാമുവേൽ വ്യക്തമാക്കി. യേശുദാസ് ജോർജ്, ജേക്കബ് സാമുവേൽ, ഹരികുമാർ പന്തളം, എബി ജോസഫ്‌ എന്നിവർ നേതൃത്വം നൽകുന്ന വാദ്യോപകരണങ്ങൾ പ്രോഗ്രാമിന് മാറ്റു കൂട്ടും.

More Stories from this section

family-dental
witywide