ട്രംപിന് അനുകൂലമായ വിധിയുമായി സുപ്രീം കോടതി; പോക്കറ്റ് റിസഷനിൽ തീരുമാനം ട്രംപിൻ്റേത്

വാഷിംഗ്ടൺ: അമേരിക്കൻപ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീം കോടതി. കോൺഗ്രസ് മുൻപ് അനുവദിച്ച 4 ബില്യൻ ഡോളർ വിദേശ സഹായം തടഞ്ഞുവയ്ക്കാൻ ഡോണൾഡ് ട്രംപിന് യുഎസ് സുപ്രീം കോടതി അനുമതി നൽകി.

ട്രംപിന്റെ ഫണ്ട് ചെലവഴിക്കാതെ തടഞ്ഞുവയ്ക്കുന്ന ‘പോക്കറ്റ് റിസഷൻ’ എന്ന നടപടിക്ക് ഈ വിധി താൽകാലികമായി അനുമതി നൽകുന്നു. ഇനി ഫണ്ടുകൾ റദ്ദാക്കാൻ കോൺഗ്രസ് പ്രത്യേകമായി അംഗീകാരം നൽകിയില്ലെങ്കിലും ഈ വിധി പ്രകാരം പണച്ചെലവ് തടയാൻ ഈ വിധി സഹായിക്കും. പുറത്തുവന്ന ഈ വിധി പ്രകാരം കോൺഗ്രസ് അംഗീകരിക്കുന്ന ഫണ്ടുകൾ പോലും ചെലവഴിക്കാൻ ട്രംപ് വിസമ്മതിച്ചേക്കാം എന്ന സാധ്യതയും ഡെമോക്രാറ്റുകളടക്കം തള്ളികളയുന്നില്ല.

More Stories from this section

family-dental
witywide