
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന് സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുക്രെയ്ൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്തെങ്കിലും സഹായം ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയുമെങ്കിൽ അതിന് തയ്യാറാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയോട് ചർച്ചയ്ക്കിടെ ജയശങ്കർ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. കരിങ്കടലിൽ റഷ്യയും യുക്രെയ്നും തമ്മിൽ അടുത്തിടെയുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ ഈ സന്ദർശനം. ഇന്ത്യക്കാരുടെയും മറ്റ് നാവികരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും യുദ്ധം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പോളിഷ് ഉപപ്രധാനമന്ത്രി റഡോസ്ലാവ് സികോർസ്കിയുമായും ജയശങ്കർ ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷയും യുദ്ധസമാനമായ സാഹചര്യങ്ങളും പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ.
India Ready to Help End Ukraine-Russia War: External Affairs Minister S Jaishankar














