
വാഷിങ്ടണ്‍: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജുക്കേഷന് പൂട്ടിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനായി എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവയ്ക്കുമെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കാബിനറ്റ് തല ഏജന്‍സി പിരിച്ചുവിടുന്നതിനുള്ള ട്രംപിന്റെ ആദ്യ ശ്രമമായിരിക്കും ഇത്.
നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ ഏജന്‍സി അടച്ചുപൂട്ടലടക്കമുള്ള നടപടികളിലേക്ക് ട്രംപിന് നീങ്ങാന്‍ കഴിയുകയുള്ളൂ. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 53-47 ഭൂരിപക്ഷമുണ്ട്. എന്നാല്‍ കാബിനറ്റ് തലത്തിലുള്ള ഏജന്‍സിയെ നിര്‍ത്തലാക്കുന്ന ബില്‍ പോലുള്ള പ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്ക് 60 വോട്ടുകള്‍ ആവശ്യമാണ്. ഏഴ് ഡെമോക്രാറ്റുകള്‍ പിന്തുണച്ചാല്‍ മാത്രമേ ട്രംപിന്റെ പുതിയ നീക്കം നടപ്പിലാകുകയുള്ളൂ.
മുമ്പ് ട്രംപും ഉപദേഷ്ടാവ് ഇലോണ്‍ മസ്‌കും കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ സര്‍ക്കാര്‍ പരിപാടികളും യുഎസ് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് പോലുള്ള സ്ഥാപനങ്ങളും നിര്‍ത്തലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.













