ഇറാൻ്റെ ഉയിർപ്പ്, നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ബന്ദർ അബ്ബാസ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ചു, യാത്രാ-ചരക്ക് ഗതാഗതത്തിന് വലിയ ആശ്വാസം

ടെഹ്റാൻ: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തെത്തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ കാരണം കഴിഞ്ഞ നാല് മാസമായി താൽക്കാലികമായി അടച്ചിട്ടിരുന്ന ദക്ഷിണ ഇറാാനിലെ ബന്ദർ അബ്ബാസ് അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യ വിമാന സർവീസുകൾക്കായി വീണ്ടും തുറന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മഷാദ് നഗരത്തിൽ നിന്നുള്ള ആദ്യ യാത്രാ വിമാനം റൺവേയിൽ വിജയകരമായി ലാൻഡ് ചെയ്തതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനോട് ചേർന്ന്, തലസ്ഥാനമായ ടെഹ്റാനിൽ നിന്നും ഏകദേശം 1,000 കിലോമീറ്റർ (621 മൈൽ) തെക്കായി സ്ഥിതി ചെയ്യുന്ന ഹോർമോസ്ഗാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ബന്ദർ അബ്ബാസ്. വ്യോമാക്രമണത്തിൽ റൺവേയ്ക്കും വിമാനത്താവളത്തിന്റെ മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. തുടർന്ന് വലിയ തോതിലുള്ള പുനർനിർമ്മാണ പ്രവൃത്തികൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷമാണ് വിമാനത്താവളം ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ ടെഹ്റാൻ, ഷിറാസ്, യാസ്ദ് തുടങ്ങിയ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇറാനിയൻ വ്യോമയാന അധികൃതർ വ്യക്തമാക്കി. വിമാനത്താവളം വീണ്ടും പ്രവർത്തനക്ഷമമായത് മേഖലയിലെ യാത്രാ-ചരക്ക് ഗതാഗതത്തിന് വലിയ ആശ്വാസമാകും.

More Stories from this section

family-dental
witywide