‘ എഫ്ബിഐ ആസ്ഥാനവും നീതിന്യായ വകുപ്പിന്റെ കെട്ടിടവും ഉള്‍പ്പെടെ വില്‍പനയ്ക്കുവെച്ചു, മണിക്കൂറുകള്‍ക്കകം എല്ലാം റദ്ദാക്കി’ ; ട്രംപിന് ഇതെന്തുപറ്റി?

വാഷിംഗ്ടണ്‍ : എഫ്ബിഐ ആസ്ഥാനവും പ്രധാന നീതിന്യായ വകുപ്പിന്റെ കെട്ടിടവും ഉള്‍പ്പെടെ 440-ലധികം ഫെഡറല്‍ പ്രോപ്പര്‍ട്ടികള്‍ വില്‍പ്പനയ്ക്കു വയ്ക്കുന്നതായി ട്രംപ് ഭരണകൂടം ചൊവ്വാഴ്ച അറിയിച്ചിരുന്നു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ഇവ ആവശ്യമില്ലെന്ന് കാട്ടിയായിരുന്നു നീക്കം.

എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം, വാഷിംഗ്ടണ്‍ ഡി.സിയിലെ മുമ്പ് ലിസ്റ്റ് ചെയ്ത എല്ലാ കെട്ടിടങ്ങളെയും ഒഴിവാക്കിയ 320 എന്‍ട്രികള്‍ മാത്രമുള്ള ഒരു പുതുക്കിയ പട്ടിക ഭരണകൂടം പുറത്തിറക്കി. പക്ഷേ, ബുധനാഴ്ച രാവിലെയോടെ, ലിസ്റ്റ് പൂര്‍ണ്ണമായും അപ്രത്യക്ഷമാകുകയായിരുന്നു. ‘നോണ്‍-കോര്‍ പ്രോപ്പര്‍ട്ടി ലിസ്റ്റ് ഉടന്‍ വരുന്നു’ എന്നാണ് ലിസ്റ്റ് മുമ്പ് പോസ്റ്റ് ചെയ്തിരുന്ന വെബ് പേജില്‍ ഇപ്പോഴുള്ളത്.

ലിസ്റ്റ് ചെയ്തിരുന്ന പ്രോപ്പര്‍ട്ടികള്‍ എന്തുകൊണ്ട് നീക്കം ചെയ്തു എന്നതിനെക്കുറിച്ചോ മറ്റ് മാറ്റങ്ങളെക്കുറിച്ചോ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, അസോസിയേറ്റഡ് പ്രസ് ജീവനക്കാര്‍ക്ക് അയച്ച ഒരു ഇമെയിലില്‍, പട്ടികയിലുള്ള വസ്തുക്കള്‍ വാങ്ങാന്‍ ധാരാളംപേര്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു. പട്ടികയിലുള്ള കെട്ടിടങ്ങളൊന്നും ഉടനടി വില്‍പ്പനയ്ക്ക് വയ്ക്കുന്നില്ലെന്നും ഏജന്‍സി പറഞ്ഞു. അതേസമയം ആകര്‍ഷകമായ ഓഫറുകള്‍ പരിഗണിക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്റിന്റെയും നികുതിദായകരുടെയും ആവശ്യങ്ങള്‍ക്ക് ഏറ്റവും മികച്ചത് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide