നിരവധി സെലിബ്രിറ്റികളുടെ വീട് പ്രതി ലക്ഷ്യംവെച്ചു, കവര്‍ച്ച നടത്താന്‍ എളുപ്പം സെയ്ഫിന്റെ വീടെന്ന് മനസിലാക്കിയായിരുന്നു നീക്കം

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന് മാരകമായി കുത്തേറ്റതുമായി ബന്ധപ്പെട്ട് കൂടുതല്ഡ വിവരങ്ങള്‍ പുറത്ത്. സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണെന്ന് പ്രതി പ്രതി ഷെഫീറുള്‍ ഇസ്ലാം വീട്ടിലേക്ക് കടന്നത്.

വീടിന്റെ പരിസരത്ത് പലതവണ എത്തിയ പ്രതി പരിസരം നന്നായി മനസിലാക്കിയിരുന്നു. പ്രതി കവര്‍ച്ചയ്ക്ക് സാധ്യത തേടിയെന്നും മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും പ്രതി മോഷണത്തിന് പദ്ധതിയിട്ടുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

നിരവധി സെലിബ്രിറ്റികളുടെ വീടുകള്‍ പ്രതി അന്വേഷിച്ചു മനസ്സിലാക്കിയിരുന്നുവെന്നും ഇതില്‍ സേഫ് അലിഖാന്റെ വീട്ടിലാണ് എളുപ്പത്തില്‍ കവര്‍ച്ച നടത്താന്‍ സാധിക്കുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് അവിടെ കയറിയതെന്നും സൂചനയുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിലെ ബാന്ദ്ര വെസ്റ്റ് പ്രദേശത്തുള്ള തന്റെ ആഡംബര വീട്ടില്‍ വെച്ചാണ് സെയ്ഫിന് മോഷ്ടാവിന്റെ കുത്തേറ്റത്.