സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി; കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതി

വാഷിംഗ്ടണ്‍ : സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതും സര്‍ക്കാര്‍ പുനഃസംഘടനാ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുമായി നടക്കുന്ന നീക്കത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ഈ നീക്കം തടഞ്ഞ കീഴ്‌ക്കോടതി വിധി താല്‍ക്കാലികമായി റദ്ദാക്കാന്‍ യുഎസ് അപ്പീല്‍ കോടതി വെള്ളിയാഴ്ച വിസമ്മതിച്ചു. ഇതോടെ പതിനായിരക്കണക്കിന് സര്‍ക്കാര്‍ ജോലികള്‍ ഇല്ലാതാക്കാനും ഒന്നിലധികം ഏജന്‍സികള്‍ അടച്ചുപൂട്ടാനുമുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ട്രംപ് ഭരണകൂടത്തിനാകില്ല.

മെയ് 22-ന് യുഎസ് ജില്ലാ ജഡ്ജി സൂസന്‍ ഇല്‍സ്റ്റണ്‍ പുറപ്പെടുവിച്ച തീരുമാനം സ്റ്റേ ചെയ്യണമെന്ന ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള 9-ാമത് സര്‍ക്യൂട്ട് കോടതി ഓഫ് അപ്പീല്‍സ് ആണ് നിരസിച്ചത്. ഭരണകൂടത്തിന്റെ ഇത്തരം നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ഏജന്‍സികളെ സൃഷ്ടിച്ച കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് പ്രസിഡന്റ് ട്രംപിന് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, അപ്പീല്‍ കോടതി വിധിക്കെതിരെ ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചേക്കും.

More Stories from this section

family-dental
witywide