പോർട്ട്ലാൻഡ്: പോർട്ട്ലാൻഡ് നഗരത്തിൽ സൈന്യത്തിന് ആവശ്യമെങ്കിൽ ‘പൂർണ്ണശക്‌തി’ (Full Force) ഉപയോഗിക്കാൻ അനുമതി നൽകി യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ അഭ്യർഥന മാനിച്ചാണ് നടപടി ആഭ്യന്തര കലാപ സാധ്യത പരിഗണിച്ച് ഓറിഗനിലേക്ക് സൈന്യത്തെ അയയ്ക്കാൻ പ്രതിരോധ സെക്രട്ടറിക്ക് നിർദേശം നൽകിയതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ഫെഡറൽ ഏജന്റുമാരുടെ സാന്നിധ്യം നഗരത്തിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും അവർ ഇങ്ങോട്ട് വരേണ്ട ആവശ്യമില്ലെന്നും പോർട്ട്ലാൻഡ് മേയർ കീത്ത് വിൽസൺ മുന്നറിയിപ്പ് നൽകി. സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിൽ വീഴരുതെന്ന് സെനറ്റർ ജെഫ് മെർക്ക്ലി (ഡെമോക്രാറ്റ്) നഗരവാസികളോട് അഭ്യർത്ഥിച്ചു.
Tags:















