പൊതുമാപ്പ് നൽകി ട്രംപ്, 2020 തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിൽ രാഷ്ട്രീയ സഖ്യകക്ഷികൾക്ക് പ്രസിഡന്‍റ് മാപ്പ് നൽകി

വാഷിംഗ്ടണ്‍: 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തന്‍റെ രാഷ്ട്രീയ സഖ്യകക്ഷികൾക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പൊതുമാപ്പ് നൽകിയതായി നീതിന്യായ വകുപ്പിന്‍റെ പൊതുമാപ്പ് അറ്റോർണി എഡ് മാർട്ടിൻ അറിയിച്ചു. മാർട്ടിൻ ഞായറാഴ്ച രാത്രി ‘എക്‌സിൽ’ പോസ്റ്റ് ചെയ്ത പ്രഖ്യാപനത്തിൽ, ട്രംപിന്‍റെ അഭിഭാഷകരായ റൂഡി ഗിലിയാനി, സിഡ്‌നി പവൽ, പ്രസിഡന്‍റിന്‍റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരും മറ്റ് നിരവധി പേരും ഉൾപ്പെടുന്നു.

“ഈ പ്രഖ്യാപനം 2020-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഗുരുതരമായ ദേശീയ അനീതിക്ക് അറുതി വരുത്തുകയും ദേശീയ അനുരഞ്ജനത്തിന്‍റെ പ്രക്രിയ തുടരുകയും ചെയ്യുന്നു,” എന്നായിരുന്നു ട്രംപ് ഒപ്പിട്ടതായി കരുതുന്ന, നവംബർ ഏഴ് എന്ന തീയതി രേഖപ്പെടുത്തിയ പ്രഖ്യാപനത്തി? വായിക്കുന്നത്.

ട്രംപിന്‍റെ 2020-ലെ തിരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാൻ ശ്രമിച്ചതിന് ജോർജിയയിൽ കുറ്റം ചുമത്തപ്പെട്ട അദ്ദേഹത്തിന്‍റെ ചില സഹ-പ്രതികൾ ഉൾപ്പെടെയുള്ള, പേരെടുത്ത എല്ലാവർക്കും പൂർണ്ണവും, സമ്പൂർണ്ണവും, നിരുപാധികവുമായ പൊതുമാപ്പ് ഇതിൽ നൽകുന്നുണ്ട്. പ്രസിഡൻഷ്യൽ പൊതുമാപ്പ് ഫെഡറൽ കുറ്റങ്ങൾക്ക് മാത്രമേ ബാധകമാകൂ, സംസ്ഥാന അല്ലെങ്കിൽ പ്രാദേശിക കുറ്റങ്ങൾക്ക് ബാധകമാകില്ല. ഈ പൊതുമാപ്പ് പ്രസിഡന്‍റ് ട്രംപിന് ബാധകമല്ലെന്നും പ്രഖ്യാപനത്തിൽ വ്യക്തമായി പറയുന്നുണ്ട്.

More Stories from this section

family-dental
witywide