ന്യൂയോർക്കിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വെടിവയ്പ്; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്, അക്രമി മരിച്ച നിലയിൽ

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ വെടിവയ്പിൽ രണ്ട് പൊതുസുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. തിങ്കളാഴ്ചയാണ് സംഭവം. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ബ്രോങ്ക്‌സിലെ കൂ-ഓപ് സിറ്റി സമുച്ചയത്തിലെ അപ്പാർട്ട്മെന്റിൽ സ്വയം തടഞ്ഞുവച്ച അക്രമിയെ പിന്നീട് മരിച്ച നിലയിലും കണ്ടെത്തി. സ്വയം വെടിവെച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം.

വെടിയേറ്റ രണ്ടുപേരും സമുച്ചയത്തിലെ സ്വകാര്യ സുരക്ഷാ വിഭാഗമായ കൂ-ഓപ് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയിലെ ഉദ്യോഗസ്ഥരാണെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം മൂന്നുപേർക്ക് പരുക്കേറ്റെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. പിന്നീട് എണ്ണം രണ്ടായി തിരുത്തി.

1960–70 കാലഘട്ടത്തിൽ ഇടത്തരം വരുമാനക്കാർക്കായുള്ള താമസസമുച്ചയമായി നിർമിച്ച കൂ-ഓപ് സിറ്റിയിൽ 15,300ലധികം അപ്പാർട്ട്മെന്റുകളുണ്ട്. ഉയരമുള്ള കെട്ടിടങ്ങളിലും ടൗൺഹൗസുകളിലുമായി വ്യാപിച്ചുകിടക്കുന്ന സമുച്ചയത്തിൽ ഏകദേശം 50,000 പേരാണ് താമസിക്കുന്നത്. സംഭവം സംബന്ധിച്ച് സമുച്ചയത്തിന്റെ അടിയന്തര സേവന വിഭാഗത്തിന് കൂടുതൽ വിവരങ്ങളില്ല. കെട്ടിടങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അധികൃതർ പ്രതികരണത്തിനായി പൊലീസിനെ സമീപിക്കാൻ നിർദേശിച്ചു.

NYC apartment shooting: Two public safety officers shot, gunman found dead

More Stories from this section

family-dental
witywide