ഇത് ട്രംപിന്റെ വാക്ക്, അധികാരമേൽക്കുന്ന ആദ്യ ദിവസം തന്നെ അത്‌ ചെയ്തിരിക്കും! കടലിലെ ഘനന നിരോധനം നീക്കുമെന്ന് പ്രഖ്യാപനം

വാഷിങ്ടൺ: അധികാരമേറ്റാൽ, പ്രസിഡൻ്റ് ജോ ബൈഡൻ നിരോധനമേർപ്പെടുത്തിയ സമുദ്രത്തിലെ ഖനന പ്രവർത്തനങ്ങൾ പിൻവലിക്കുമെന്ന് ഡോണൾഡ് ട്രംപ്. നിരോധനം മാറ്റുന്നതിന് കോടതിയെ സമീപിക്കേണ്ടി വരുമെങ്കിവും ആദ്യ ദിവസം തന്നെ ബൈഡന്റെ തീരുമാനം പിൻവലിക്കുമെന്ന് ട്രംപ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കിഴക്ക്, പടിഞ്ഞാറൻ തീരങ്ങൾ, കിഴക്കൻ ഗൾഫ് ഓഫ് മെക്സിക്കോ, അലാസ്കയുടെ വടക്കൻ ബെറിംഗ് കടൽ എന്നിവിടങ്ങളിൽ നിന്ന് 625 ദശലക്ഷം ഏക്കർ സമുദ്രത്തെ സംരക്ഷിക്കുമെന്ന് ബിഡൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. 1953 ലെ ഔട്ടർ കോണ്ടിനെൻ്റൽ ഷെൽഫ് ലാൻഡ്സ് ആക്ടിൻ്റെ വ്യവസ്ഥയിലൂടെയാണ് പ്രസിഡൻ്റ് നിരോധനം പുറപ്പെടുവിച്ചത്.

തൻ്റെ ആദ്യ ടേമിൽ, ആർട്ടിക്, അറ്റ്ലാൻ്റിക് എന്നിവിടങ്ങളിലെ ഖനന പ്രവർത്തനം നിരോധിച്ച പ്രസിഡൻ്റ് ബരാക് ഒബാമയുടെ തീരുമാനം മാറ്റാൻ ഒരു എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിക്കാൻ ട്രംപ് ശ്രമിച്ചെങ്കിലും ട്രംപിൻ്റെ ഉത്തരവ് നിയമാനുസൃതമല്ലെന്നും നിരോധനം പിൻവലിക്കാൻ കോൺഗ്രസിൻ്റെ നടപടി ആവശ്യമാണെന്നും ഫെഡറൽ കോടതി വിധിച്ചിരുന്നു.

Trump says he will revoke Biden offshore drilling ban